ടോക്കിയോ: ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ആധിപത്യം തുടർന്ന് ചൈന. 32 സ്വർണവും 13 വെള്ളിയും 8 വെങ്കലവുമടക്കം ആകെ 53 മെഡലുകളുമായി ചൈനയാണ് പട്ടികയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്നത്. 11 സ്വർണവും 16 വെള്ളിയും 19 വെങ്കലവുമടക്കം 46 മെഡലുകൾ സ്വന്തമാക്കിയ ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, ഒരൊറ്റ സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകളുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ് നിൽക്കുന്നത്.ആറ് സ്വർണം വീതം നേടി ദക്ഷിണ കൊറിയ മൂന്നാമതും കസാഖിസ്ഥാൻ നാലാമതും നിലയുറപ്പിച്ചപ്പോൾ നാല് സ്വർണവുമായി തായ്ലൻഡ് അഞ്ചാം സ്ഥാനത്തുമുണ്ട്. ഹോങ്കോംഗ് (മൂന്ന് സ്വർണം), തജിക്കിസ്ഥാൻ (രണ്ട് സ്വർണം) എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളിൽ.
ഇന്ത്യക്ക് തൊട്ടുപിന്നിലായി ഒരു സ്വർണം വീതമുള്ള ഉസ്ബെക്കിസ്ഥാൻ ഒൻപതാമതും ചൈനീസ് തായ്പേയ് പത്താമതുമുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മെഡലുകൾ നേടി ഇന്ത്യ പട്ടികയിൽ മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.